തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ 48-ാമത് വാർഷിക ശാസ്ത്രമേള സംഘടിപ്പിച്ചു. ഐഎച്ച്ആർഡി ആൻഡ് സിആപ്റ്റ് ഡയറക്ടർ പ്രഫ. ഡോ. എം.വി. രാജേഷ് ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഫാ. ഡോ. ടിറ്റോ വർഗീസ് സിഎംഐ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ ശാസ്ത്രചിന്തയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രദർശനങ്ങളും പ്രോജക്ടുകളും മേളയിൽ അവതരിപ്പിച്ചു. സയൻസ് ക്വിസ്, ഫുഡ് ഫെസ്റ്റ്, പുസ്തക പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.